എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു ഭക്ഷണ വിഭവവമാണ് ചപ്പാത്തി. ആരോഗ്യം സംരക്ഷിക്കാനും തടി കുറയ്ക്കാനുമെല്ലാം ചപ്പാത്തി കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന അനാവശ്യ കൊഴുപ്പു തടയാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനുമെല്ലാം ചപ്പാത്തി സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും പ്രമേഹം നിയന്ത്രിക്കാനുമെല്ലാം ചപ്പാത്തി മികച്ചതാണ്. പ്രമേഹ രോഗികള്‍ രാത്രി അത്താഴത്തിന് ചപ്പാത്തി പതിവാക്കാന്‍ ശ്രദ്ധിക്കണം.
എന്നാല്‍ ചപ്പാത്തി വെറുതെ ചുട്ടെടുക്കുന്നതിനേക്കാള്‍ നല്ലത് മുകളില്‍ അല്‍പം നെയ്യ് പുരട്ടുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിന് നിരവധി ഗുണങ്ങളുണ്ട്. ചപ്പാത്തിയില്‍ നെയ്യ് പുരട്ടുന്നത് ഇതിലെ ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറയ്ക്കും. ഇത് വിശപ്പ് ശമിപ്പിക്കുകയും കൊഴുപ്പ് വലിച്ചെടുക്കുകയും ചെയ്യും.
ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാനും ചപ്പാത്തിയില്‍ നെയ്യ് പുരട്ടി കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് ചൂടുണ്ടാക്കുന്ന ഭക്ഷണമാണ് ചപ്പാത്തി. എന്നാല്‍ ഇതിന് നല്ലൊരു പ്രതിവിധിയാണ് നെയ്യ്. നെയ്യ് കഴിക്കുന്നതിലൂടെ വയറും ശരീരവും തണുക്കും. ഇതുവഴി ഗ്യാസ്, അസിഡിറ്റി എന്നീ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. അതുകൊണ്ടു തന്നെ ഇനി മുതല്‍ അല്‍പം നെയ്യ് ചപ്പാത്തിയില്‍ പുരട്ടി കഴിക്കുന്നത് ശീലമാക്കാം.
Post Your Comments