Latest NewsNewsOman

ഒമാനിലെ കാലാവസ്ഥാ വ്യതിയാനം; മുന്നറിയിപ്പുമായി ഒമാനിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

 

ഈ മാസം ആദ്യ പകുതിയില്‍ ഒമാനില്‍ വീണ്ടും കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. കാലാവസ്ഥാ വ്യതിയാനം ശക്തമായ ഇടത്തരം മഴക്കും കാരണമായേക്കുമെന്ന് സിവില്‍ ആവിയേഷന്‍ പൊതു അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ന്യൂന മര്‍ദ്ദം മൂലമാണ് കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടാന്‍ കാരണം.

ഈ മാസം ആദ്യ പകുതയില്‍ മൂന്ന് ന്യൂന മര്‍ദ്ദങ്ങളാണ് ഒമാന്‍ തീരത്തെ ബാധിക്കുകയെന്ന് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുസന്തം, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, അല്‍ ദാഖിറ, അല്‍ ദാഖിലിയ്യ, മസ്‌കത്ത് എന്നീ ഗവര്‍ണേററ്റുകളിലും വടക്കന്‍ ശര്‍ഖിയ്യ, തെക്കന്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വ്വത മേഖലകളിലുമാണ് മഴ കാര്യമായി ബാധിക്കുക.

ആദ്യ ന്യൂന മര്‍ദ്ദം ഇന്നും നാളെയും അനുഭവപ്പെടാനാണ് സാധ്യത. നേരിയതും ഇടത്തരം മഴയുമാണ് ആദ്യ ന്യുനമര്‍ദ്ദത്തില്‍ അനുഭവപ്പെടുക. രണ്ടാം ന്യുന മര്‍ദ്ദം ഈ മാസം ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളില്‍ അനുഭവപ്പെടും. ശക്തമായതോ ഇടത്തരത്തിലുള്ളതോ ആയ മഴക്കാണ് സാധ്യത. ഡിസംബര്‍ മധ്യത്തോടെ മൂന്നാമത്തെ ന്യൂന മാര്‍ദ്ദം അനുഭവപ്പെടാനാണ് സാധ്യതയെന്ന് സിവില്‍ ആവിയേഷന്‍ പൊതു അതോരിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button