ന്യൂ ഡൽഹി : പൗരത്വ ബില്ലിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ അഭയാർത്ഥികൾക്ക് പൗരത്വം നല്‍കുന്നതാണ് ബില്ല്. പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലീങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നല്കാനുള്ള ബില്ല് മാറ്റങ്ങളോടെയാവും കേന്ദ്രസർക്കാർ അവതരിപ്പിക്കുക.
Sources: Union Cabinet today approved the proposal to extend the SC/ST reservation for Lok Sabha and State Assemblies which was to expire on January 25, it has been extended for the next 10 years. pic.twitter.com/UsyFp7oGuN
— ANI (@ANI) December 4, 2019
പ്രതിപക്ഷം ബില്ലിനെ എതിർക്കുമ്പോൾ എൻഡിഎ സഖ്യകക്ഷികളായ ജെഡിയു, അകാലിദൾ, അസം ഗണപരിഷത്ത് എന്നിവയുടെ പിന്തുണ ബിജെപി ഉറപ്പാക്കി. ബിജുജനതാദൾ, അണ്ണാ ഡിഎംഎം എന്നിവയുടെ നിലപാട് ബില്ല് പാസ്സാക്കുന്നതിൽ പ്രധാനമാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വം നേടുന്നവർക്ക് ഭൂമി വാങ്ങാൻ ഉൾപ്പടെയുള്ള ചില നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ആസമിലെ പ്രതിഷേധം തണുപ്പിക്കാനാണ് ശ്രമിക്കുക. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷുള്ള സുപ്രധാന നിയമനിർമ്മാണമായാണ് പൗരത്വനിയമഭേദഗതി സർക്കാർ അവതരിപ്പിക്കുക. അതേസമയം ലോക്സഭയിലും നിയമസഭയിലും പട്ടികജാതി പട്ടികവർഗ്ഗ സംവരണം പത്തു വർഷത്തേക്ക് കൂടി നീട്ടാനും പൊതുമേഖല സ്ഥാപനങ്ങൾക്ക് ഓഹരി വില്‍പ്പനയ്ക്കൊപ്പം കടപ്പത്രമിറക്കിയും നിക്ഷേപം കണ്ടെത്താനുള്ള പദ്ധതിക്ക് അംഗീകാരം നൽകാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
Also read : വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന നാസയുടെ അവകാശവാദം : പ്രതികരണവുമായി ഐഎസ്ആര്‍ഒ
അതേസമയം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്കു പകരം ബാലറ്റു പേപ്പറിലേക്ക് മടങ്ങുവാനുള്ള ചർച്ച സജീവമാക്കാൻ പ്രതിപക്ഷം നീക്കം തുടങ്ങി. രാജ്യസഭയിൽ പ്രത്യേക ചർച്ച വേണമെന്ന ആവശ്യവുമായി 15 പാർട്ടികൾ നോട്ടീസ് നല്കി. സർക്കാരിനൊപ്പം നില്‍ക്കുന്ന ടിആർഎസും നോട്ടീസിൽ ഒപ്പുവച്ചു.
Post Your Comments