Latest NewsNewsIndia

വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന നാസയുടെ അവകാശവാദം : പ്രതികരണവുമായി ഐഎസ്ആര്‍ഒ

ബെംഗളൂരു : ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ്ങിനിടെ കാണാതായ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി(നാസ)യുടെ അവകാശവാദത്തിനെതിരെ പ്രതികരണവുമായി ഐഎസ്ആർഓ. വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്നും,സെപ്തംബര്‍ 10ന് തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വിവരം നാസ പുറത്തുവിട്ടത്.21 ഭാഗങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാന്‍ഡറെന്നായിരുന്നു നാസ അറിയിച്ചത്. ഇന്ത്യയിൽ ചെന്നൈ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഷണ്‍മുഖമാണ് കണ്ടെത്തലിന് പിന്നില്‍.

മൂന്ന് മാസങ്ങള്‍ക്ക് മുൻപ് ഇന്ത്യയുടെ സ്വപ്‌ന ദൗത്യമായ ചാന്ദ്രയാന്‍- 2 പദ്ധതിയുടെ ഭാഗമായ വിക്രം ലാന്റര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. ശേഷം നാസയുടെ ലൂണാര്‍ ഉപഗ്രഹത്തിന്റെ ശക്തിയേറിയ ക്യാമറാക്കണ്ണുകളാണ് വിക്രംലാന്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ അളവുകളും ഉപഗ്രഹം മനസ്സിലാക്കി. നവംബര്‍ മാസത്തില്‍ ലൂണാറെടുത്ത ചിത്രങ്ങളാണ് നിലവില്‍ ലഭിച്ചിരിക്കുന്നതില്‍ ഏറ്റവും വ്യക്തമെന്നും നാസ പറയുന്നു .ഉപഗ്രഹചിത്രങ്ങള്‍ ലഭിച്ചതറിഞ്ഞ ഇന്ത്യയിലെ കംപ്യൂട്ടര്‍ രംഗത്തെ വിദഗ്ധനായ ഷണ്‍മുഖ സുബ്രമണ്യന്റെ സംശയമാണ് കൂടുതല്‍ വ്യക്തമായ ചിത്രങ്ങളിലൂടെ വിക്രം ലാന്ററാണെന്ന് സ്ഥിരീകരിച്ചത് .ഉപഗ്രഹചിത്രങ്ങളെ വിശകലനം ചെയ്ത ഷണ്‍മുഖം കണ്ടെത്തിയ അസ്വാഭാവികങ്ങളായ വസ്തുക്കളെക്കുറിച്ചുള്ള സംശയമാണ് കൈമാറിയതെന്ന് നാസ അധികൃതര്‍ വ്യക്തമാക്കി.

Also read : വിക്രം ലാന്ററിനെ കണ്ടെത്താൻ സഹായകമായത് ഇന്ത്യയിലെ യുവ കംപ്യൂട്ടര്‍ വിദഗ്ധന്റെ സംശയമെന്ന് നാസ

ശേഷം ലൂണാര്‍(എല്‍ആര്‍ഒ) ടീം സാധ്യതകൾ മനസ്സിലാക്കി ചിത്രങ്ങളെ വീണ്ടും അപഗ്രഥിച്ചത്. ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ പ്രത്യേക തരം തരികളും അവകിടന്ന സ്ഥാനവും ഐഎസ്‌ആര്‍ഒ നല്‍കിയ വിവരങ്ങളും വച്ചാണ് വിക്രംലാന്റര്‍ ഇടിച്ചിറങ്ങിയത് തന്നെ എന്ന് സ്ഥിരീകരിച്ചിത്. ചന്ദ്രോപരിതലത്തില്‍ വളരെ സമര്‍ത്ഥമായി ഉപഗ്രഹം ഇത്രയടുത്ത് എത്തിക്കാന്‍ ഐഎസ്‌ആര്‍ഒ നടത്തിയ പരിശ്രമത്തെ നാസ വീണ്ടും അഭിനന്ദിച്ചു. നിര്‍ഭാഗ്യകരമായ എന്തോ ഒരു കാരണം കൊണ്ടുമാത്രമായിരിക്കാം വിക്രം ലാന്‍ഡര്‍ കണക്കുകൂട്ടലുകളെ തെറ്റിച്ച്‌ സെപ്തംബര്‍ 7ന് ഇടിച്ചിറങ്ങിയതെന്നാണ് നാസ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button