Latest NewsIndia

സമുദ്രാതിര്‍ത്തിയില്‍ ചൈനീസ്‌ സാന്നിധ്യം, എന്തും നേരിടാനൊരുങ്ങി നാവിക സേന

പര്യവേഷണമല്ലാതെ സുരക്ഷാഭീഷണി സൃഷ്‌ടിക്കുന്ന തരത്തിലുള്ള നീക്കം ഉണ്ടായാല്‍ അതിനെ ശക്‌തമായി നേരിടും.

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനീസ്‌ നാവികസേനയുടെ സാന്നിധ്യം വര്‍ധിച്ചു വരുന്നതായും ഏതു ഭീഷണിയേയും നേരിടാന്‍ ഇന്ത്യ സജ്‌ജമാണെന്നും നാവികസേനാ മേധാവി അഡ്‌മിറല്‍ കരംബീര്‍ സിങ്‌. സമുദ്രാതിര്‍ത്തിയില്‍ അനുമതിയില്ലാതെ നങ്കൂരമിട്ടിരുന്ന ചൈനയുടെ ഷി യാന്‍ 1 എന്ന കപ്പലിനെ തുരത്തിയതായും നാവികസേനാ മേധാവി അറിയിച്ചു.നാവികസേനാദിനാഘോഷങ്ങള്‍ക്ക്‌ മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ഏതാനും പര്യവേക്ഷണകപ്പലുകള്‍ എപ്പോഴും കാണാറുണ്ട്‌. പര്യവേഷണമല്ലാതെ സുരക്ഷാഭീഷണി സൃഷ്‌ടിക്കുന്ന തരത്തിലുള്ള നീക്കം ഉണ്ടായാല്‍ അതിനെ ശക്‌തമായി നേരിടും. സമുദ്രമാര്‍ഗത്തിലൂടെ രാജ്യത്ത്‌ നുഴഞ്ഞുകയറ്റത്തിനായി ഭീകരസംഘടനകള്‍ തയ്യാറെടുപ്പ്‌ നടത്തുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ട്‌.ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള പാക്‌ നുഴഞ്ഞു കയറ്റത്തിനെതിരേ സുരക്ഷ കര്‍ശനമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക പ്രതിരോധ സജ്‌ജീകരണങ്ങളുള്ള മൂന്നു വിമാനവാഹിനികള്‍ ഉടന്‍ കമ്മിഷന്‍ ചെയ്യുമെന്നും രാജ്യത്തെ ആദ്യ സ്വയംനിര്‍മിത വിമാനവാഹിനി, മിഗ്‌-29 കെ വിമാനങ്ങളുമായി 2022 ല്‍ പ്രവര്‍ത്തനസജ്‌ജമാകുമെന്നും അഡ്‌മിറല്‍ കരംബീര്‍ സിങ്‌ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button