Latest NewsIndia

സ്ത്രീകളും കുട്ടികളും ബലാത്സംഗം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി തെലങ്കാന പോലീസിന്റെ സർക്കുലർ, പ്രതിഷേധം ശക്തം

തെലങ്കാനയില്‍ വനിതാ മൃഗ ഡോക്ടര്‍ ക്രൂര ബാലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ പോലീസിന്റെ സർക്കുലർ വിവാദമാകുന്നു. കുറ്റക്കാര്‍ക്ക് എതിരെ ജനങ്ങള്‍ തെരുവുകളില്‍ പ്രതിഷേധവും സമരങ്ങളുമായി നിലയുറപ്പിച്ചിരിക്കുന്നതിനിടെയാണ് തെലങ്കാന പൊലീസ് സ്ത്രീകളെ മാത്രം ഉപദേശിച്ചുകൊണ്ടുള്ള വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

സ്ത്രീകള്‍ക്ക് മാത്രമായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍:

  • സ്ത്രീകളും പെണ്‍കുട്ടികളും യാത്രാവിവരങ്ങള്‍ നിര്‍ബന്ധമായും വീട്ടുകാരെ അറിയിക്കുക.
  • ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നില്‍ക്കാതിരിക്കുക.

ഇവ സാധാരണ പെൺകുട്ടികളും സ്ത്രീകളും ചെയ്യുന്നത് തന്നെയാണ്. ഇതൊക്കെ പാലിച്ചു തന്നെയായിരുന്നു തെലങ്കാനയിലെ ഡോക്ടറും യാത്ര ചെയ്തിരുന്നത്.എന്നാൽ ഈ സര്‍ക്കുലറില്‍ സ്ത്രീകളെ ഉപദേശിക്കുകയല്ലാതെ പുരുഷന്‍മാര്‍ക്കായി നിര്‍ദേശങ്ങളില്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഏവരും ഉയര്‍ത്തുന്നത്.തെലങ്കാനയില്‍ 26കാരിയായ മൃഗഡോക്ടറെയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി ഹൈദരാബാദില്‍ ക്രൂരമായ ബലാത്സംഗത്തിന് ശേഷം തീകൊളുത്തി കൊന്നത്.

വെറ്ററിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഏറെ നിര്‍ണായകമായത് നരസിംഹയുടെയും സത്യയുടെയും ഇടപെടല്‍

രാത്രിയാത്രക്കിടെ ബൈക്ക് കേടായപ്പോള്‍ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവതിയെ കൊലപ്പെടുത്തിയത്. ഹൈദരാബാദിലെ ഔട്ടര്‍ റി൦ഗ് റോഡിലെ അടിപ്പാതയില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.സംഭവത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പോലീസിന്‍റെ അനാസ്ഥയും പ്രതിഷേധങ്ങള്‍ക്ക് കാരണമാണ്.

തുടര്‍ന്ന്, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ചതിന് ഷംഷാബാദ് സബ് ഇന്‍സ്പെക്ടറെയും രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനിടെ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കി.

പത്ത് ദിവസത്തെ കസ്റ്റഡിയില്‍ നാല് പ്രതികളെയും വിട്ടുകിട്ടണമെന്നാണ് ആവശ്യം. നിലവില്‍ പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതികളുളളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button