KeralaLatest NewsNews

കുട്ടികള്‍ മണ്ണ് വാരിതിന്നുന്ന സംഭവം : കഴിഞ്ഞ ദിവസത്തെ നിലപാട് മാറ്റി കുട്ടികളുടെ അമ്മ : മണ്ണ് തിന്നുന്നതിന്റെ കാരണം വെളിപ്പെടുത്തി

കുട്ടികള്‍ മണ്ണ് വാരിതിന്നുന്ന സംഭവം : കഴിഞ്ഞ ദിവസത്തെ നിലപാട് മാറ്റി കുട്ടികളുടെ അമ്മ : മണ്ണ് തിന്നുന്നതിന്റെ കാരണം വെളിപ്പെടുത്തി

കൈതമുക്കിലെ കുട്ടികള്‍ മണ്ണ് വാരി തിന്നത് പട്ടിണി മൂലമല്ലെന്ന് കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തല്‍. അഞ്ചാമത്തെ കുട്ടി മണ്ണ് വാരി തിന്നാറുണ്ടെന്നും എത്ര വിലക്കിയാലും കുട്ടി ആ ശീലം മാറ്റില്ലെന്നും അമ്മ ശ്രീദേവി പറഞ്ഞു.്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ശ്രീദേവി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : കേരളത്തിലെ ഓരോ മനുഷ്യരുടേയും നെഞ്ച് പിളര്‍ത്തുന്ന സംഭവം : വിശപ്പ് അകറ്റാന്‍ മാലിന്യം നിറഞ്ഞ മണ്ണ് കുഴച്ച് തിന്നുന്ന കുഞ്ഞുങ്ങള്‍ : നിസ്സഹായാവസ്ഥയില്‍ പെറ്റമ്മ : ഇതിനെല്ലാം പുറമെ കുട്ടികള്‍ക്ക് അച്ഛന്റെ ക്രൂരമര്‍ദ്ദനങ്ങളും : സംഭവം തലസ്ഥാനനഗരിയില്‍

കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടുംബത്തിലെ മക്കളില്‍ മൂത്തയാള്‍ക്ക് 7 വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം. മദ്യപാനിയായ ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. ഭക്ഷണത്തിനുള്ള പണമോ മറ്റ് സഹായങ്ങളോ ഭര്‍ത്താവ് നല്‍കിയിരുന്നില്ല. കുട്ടികളെയും ഭാര്യയെയും ഇവര്‍ മര്‍ദ്ദിച്ചിരുന്നതായും വിവരമുണ്ട്. നിരന്തരമായി മര്‍ദ്ദിച്ചിരുന്നതായി കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പിതാവിനെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമികമായി നടത്തിയ പരിശോധനയില്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമായിരുന്നു. കുട്ടികളെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button