Latest NewsNewsLife StyleHealth & Fitness

അമിത വിശപ്പുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ചില സമയങ്ങളില്‍ ചിലര്‍ക്ക് വിശപ്പ് കൂടുതലായിരിക്കും. എന്നാല്‍, അതിന്റെ കാരണമെന്താണ് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
എത്ര ഭക്ഷണം കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലെങ്കില്‍ കാരണങ്ങള്‍ പലതാണ്. ശരീരത്തിനുണ്ടാവുന്ന ഡീഹൈഡ്രേഷന്‍ മുതല്‍, ദഹനവ്യവസ്ഥയ്ക്കുണ്ടാവുന്ന തകരാറുകള്‍ വരെ ഈ വിശപ്പിന് കാരണമായേക്കാം.

ആവശ്യത്തിന് വെള്ളം കുടിക്കുന്നതിനേക്കാള്‍ എന്തെങ്കിലും ലഘുവായി കഴിക്കണമെന്ന് തോന്നുന്നതെല്ലാം നിര്‍ജലീകരണം ബാധിച്ചിരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. അതിനാല്‍, ശരീരത്തിന് ആവശ്യമുള്ളത്രയും വെള്ളം ലഭ്യമാക്കുക എന്നതാണ് പ്രധാനം. വിശപ്പ് തോന്നുമ്പോള്‍ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. അല്‍പ്പസമയത്തിനു ശേഷം വിശപ്പ് താനേ ശമിക്കുന്നത് കാണാം. എന്നിട്ടും വിശപ്പ് മാറുന്നില്ലെങ്കില്‍ മാത്രം ഭക്ഷണം കഴിക്കാന്‍ മുതിരുക.

Read Also : വിജയിച്ച ഈ 50 വോട്ടുകളെക്കാൾ ഓർമ്മിക്കപ്പെടുക തോറ്റുപോയ ജനാധിപത്യത്തിന്റെ ഈ 21 വോട്ടുകളായിരിക്കും: ഹരീഷ് പേരടി

കൂക്കീസ്, ചോക്ലേറ്റ്, വൈറ്റ് ബ്രഡ്. സ്‌നാക്ക്‌സ്, തുടങ്ങി കാര്‍ബോഹൈഡ്രേറ്റ് ഘടകങ്ങളുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതലായി കഴിക്കുന്നത് വിശപ്പ് വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ഇത്തരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനുള്ള ത്വര വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ആവശ്യത്തിന് പ്രോട്ടീന്‍ ഇല്ലാത്ത ഭക്ഷണം കഴിക്കുന്നത് വിശപ്പിനെ വിളിച്ചു വരുത്തും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം ദഹിക്കാന്‍ കൂടുതല്‍ നേരമെടുക്കുന്നതിനാല്‍ വിശപ്പുണ്ടാവുന്ന ഇടവേളകളും വര്‍ദ്ധിക്കും.

അമിതമായി ടെന്‍ഷനടിച്ച് ഭക്ഷണം വേണ്ടെന്ന് വയ്ക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍, ടെന്‍ഷനിലായിരിക്കുമ്പോള്‍ സ്‌ട്രെസ് ഹോര്‍മോണുകളായ കോര്‍ട്ടിസോളിന്റേയും അഡ്രിനാലിന്റേയും ഉത്പാദനം വര്‍ദ്ധിക്കും. സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ ഉണ്ടാവുന്ന വിശപ്പ് ശരീരം നല്‍കുന്ന ഒരു മുന്നറിയിപ്പാണ്. അതായത്, ശരീരത്തിന് അല്‍പം എനര്‍ജി വേണമെന്ന മുന്നറിയിപ്പ്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button