ന്യൂഡല്‍ഹി: എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതി രാജ്യസഭ പാസാക്കി. 1988ലെ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് രാജ്യസഭ പാസാക്കിയത്. മുമ്പ് ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു. അതേസമയം, ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. രാഷ്ട്രീയ പകപോക്കൽ ആണ് ഇതെന്നാരോപിച്ചവർക്കുള്ള മറുപടിയും അമിത് ഷാ നൽകി.
ബിജെപി എംപിമാർക്ക് കർശന നിർദേശവുമായി രാജ്‍നാഥ് സിംഗ്
ചര്‍ച്ചയില്‍ പാര്‍ലമെന്‍റില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അമിത് ഷാ ഉന്നയിച്ചു . രാഷ്ട്രീയപകപോക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശൈലിയെന്നും കേരളത്തില്‍ 120 ബിജെപി പ്രവര്‍ത്തകരെ കമ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തിയെന്നും അമിത് ഷാ പറഞ്ഞു . ബിനോയ് വിശ്വത്തെ പേരെടുത്തുപറഞ്ഞുള്ള പരാമര്‍ശത്തില്‍ രാജ്യസഭയില്‍ ചില അംഗങ്ങൾ ബഹളം വെക്കുന്നുണ്ടായിരുന്നു . എസ്പിജി സംരക്ഷണം പ്രധാനമന്ത്രിക്ക് മാത്രമാക്കുന്ന ബില്‍ രാജ്യസഭ പാസാക്കി.
Post Your Comments