കോഴിക്കോട്: അച്ചടി മാദ്ധ്യമങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്ന് മിസോറാം ഗവർണർ പി.എസ്.ശ്രീധരന്‍ പിള്ള. പത്രങ്ങള്‍ക്ക് അപചയം ഉണ്ടായിട്ടുണ്ടെന്നത് ശരി തന്നെയാണ്. ഇതിന് കാരണക്കാര്‍ വായനക്കാരാണെന്നും വായനക്കാരുടെ രുചിക്ക് അനുസരിച്ചാണ് പത്രങ്ങള്‍ നല്‍കുന്നതെന്നും കാലിക്കറ്റ് പ്രസ് ക്ളബ്ബിന്റെ 2018ലെ മീഡിയാ അവാര്‍ഡുകള്‍ വിതരണം ചെയ്‌ത് സംസാരിക്കവെ അദ്ദേഹം പറയുകയുണ്ടായി.
Read also: പിഎസ് ശ്രീധരന്‍ പിള്ളയുടെ ഗവര്‍ണര്‍ പദവി; കുമ്മനം രാജശേഖരൻ വ്യക്തമാക്കുന്നതിങ്ങനെ
യുവ പത്രപ്രവര്‍ത്തകര്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നതില്‍ കുറ്റം കാണുന്നില്ല. ഒരു ആധുനികതയെയും എതിര്‍ക്കുന്നില്ല.എന്നാല്‍ ഓരോ പ്രശ്നത്തിന്റെയും അടിവേരുകള്‍ തേടിപ്പോകാനുള്ള മനസ്ഥിതി ഉണ്ടാകണമെന്ന് ഗവർണർ വ്യക്തമാക്കി. ജനാധിപത്യ പ്രക്രിയയില്‍ ഓരോ കാലത്തും വ്യതിയാനങ്ങള്‍ ഉണ്ടാവും. അത് പരിഹരിക്കുകയാണ് വേണ്ടത്. വിമര്‍ശിക്കുന്നത് കൊണ്ട് പത്രങ്ങളെ ഉപേക്ഷിക്കണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments