എടക്കര: കവളപ്പാറ പ്രകൃതിദുരന്തത്തിലെ ഇരകളോടുള്ള സര്‍ക്കാരിന്റെ സമീപനം മനുഷ്യരഹിതമാണെന്ന് വ്യക്തമാക്കി കുമ്മനം രാജശേഖരൻ. കവളപ്പാറ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദുരന്തം നടന്ന് നാല് മാസം പിന്നിട്ടിട്ടും ഇരുപത്തിയെട്ട് പട്ടികവര്‍ഗ കുടുംബങ്ങളുടെ പുനരധിവാസം നടത്താത്തത് ദു:ഖകരമാണ്. സര്‍ക്കാര്‍ ഒളിച്ച് കളി അവസാനിപ്പിച്ച് പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ അടിയന്തരമായി തയാറാകണം. പ്രക്ഷോഭം നടത്തുമെന്നും പട്ടികവര്‍ഗക്കാരുടെ കാര്യത്തില്‍ കേന്ദ്ര പട്ടിക വകുപ്പ് മന്ത്രിയെ കണ്ട് വിഷയം അവതരിപ്പിക്കുമെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.
Post Your Comments