KeralaLatest NewsNews

നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം

തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം. മോട്ടോര്‍വാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്. ഇതിലൂടെ 19.6 ലക്ഷം രൂപയുടെ നികുതി സുരേഷ് ഗോപി എംപി വെട്ടിച്ചുവെന്നും ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി.

Read Also :  സുരേഷ് ഗോപിക്കും അമല പോളിനും കുരുക്ക് മുറുകുന്നു; ഫഹദ് രക്ഷപെടാന്‍ സാധ്യത

കേസില്‍ എംപിക്കെതിരായ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് എഡിജിപി അനുമതി നല്‍കി.
സമാനമായ കേസുകളില്‍ നടി അമല പോളിനും ഫഹദ് ഫാസിലിനും എതിരായ കേസുകള്‍ ക്രൈം ബ്രാഞ്ച് നേരത്തെ അവസാനിപ്പിച്ചിരുന്നു. അമലാ പോള്‍ പോണ്ടിച്ചേരിയില്‍ നിന്നാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും അതിനാല്‍ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കിയത്. അമല പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജ രേഖകള്‍ ഉപോഗിച്ചാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പില്‍ നടപടിയെടുക്കാന്‍ പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നല്‍കിയതായും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു.

ഡല്‍ഹിയിലെ വാഹന ഡീലര്‍ വഴിയാണ് ഫഹദ് കാറുകള്‍ വാങ്ങിയത്. വാഹന രജിസ്‌ട്രേഷനും കാര്യങ്ങളും മറ്റു ചിലരാണു നോക്കിയതെന്നും നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പൊലീസിനോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button