ഇസ്ലാമാബാദ്: ഒരു വിമാനത്തിലെ മൂന്ന് യാത്രക്കാർക്ക് ഹൃദയാഘാതം. പാകിസ്ഥാൻ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തിലെ യാത്രക്കാർക്കാണ് ഹൃദയാഘാതം ഉണ്ടായത്. ഒരാൾ മരിച്ചു. ജിദ്ദയില്‍നിന്നും ഇസ്ലാമാബാദിലേക്ക്വന്ന പികെ-742 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇതേതുടര്‍ന്നു വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു. ദമ്പതികൾക്കും ഒരു സ്ത്രീക്കുമാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ദമ്പതികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു.
Post Your Comments