തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി സേവനനിരക്കുകളും ഭൂനികുതി, കെട്ടിടനികുതി എന്നിവയും വർധിപ്പിക്കാൻ ആലോചന. വരുമാനമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനായി നിയോഗിച്ച വകുപ്പുമേധാവികളുടെ യോഗം വിവിധ വകുപ്പുകളില്‍നിന്ന് നിര്‍ദേശം തേടി. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ കെട്ടിടനികുതി വര്‍ധിപ്പിക്കാമെന്ന നിര്‍ദേശമാണ് തദ്ദേശവകുപ്പ് നല്‍കിയത്. ഭൂനികുതി കൂട്ടണമെന്നും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന.
Read also: വിവാഹത്തിന് സമ്മാനമായി ലഭിയ്ക്കുന്ന സ്വര്‍ണത്തിന് നികുതിയോ ? വിശദാംശങ്ങള്‍ ഇങ്ങനെ
ആശുപത്രിയിലെ ചികിത്സാ-സേവന നിരക്കുകള്‍, കോളേജുകളിലെ ഫീസ് തുടങ്ങി നികുതിയേതര വരുമാനം കിട്ടാവുന്ന മേഖലകളിലെല്ലാം വര്‍ധനവ് വരുത്തിയാൽ മാത്രമേ ഇപ്പോഴത്തെ സ്ഥിതി മറികടക്കാനാകു എന്നാണ് കരുതുന്നത്. അടുത്തയോഗത്തില്‍ കോളേജ് ഫീസ് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments