Latest NewsKeralaNews

വീടുകളില്‍ വൈന്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത .. സത്യാവസ്ഥ വെളിപ്പെടുത്തി എക്‌സൈസ് മന്ത്രി ടിപി. രാമകൃഷ്ണന്‍.

ന്യൂഡല്‍ഹി : വീടുകളില്‍ വൈന്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത .. സത്യാവസ്ഥ വെളിപ്പെടുത്തി എക്സൈസ് മന്ത്രി ടിപി. രാമകൃഷ്ണന്‍..
വീടുകളില്‍ വൈന്‍ നിര്‍മിയ്ക്കാം. ഇതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ടിപി. രാമകൃഷ്ണന്‍ പറഞ്ഞു വീട്ടില്‍ വൈന്‍ ഉത്പാദിപ്പിച്ചാല്‍ എക്‌സൈസ് നടപടി സ്വീകരിക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് എക്‌സൈസ് മന്ത്രിയുടെ വിശദീകരണം.

പഴങ്ങളില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാം എന്ന കാര്‍ഷിക സര്‍വ്വകലാശാല റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഈ വിഷയത്തില്‍ തുടര്‍നടപടികളൊന്നും ഇതുവരെ എടുത്തിട്ടില്ല. വ്യാവസായിക അടിസ്ഥാനത്തില്‍ വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനൊന്നും ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല. നിയമവിധേയമായ കാര്യങ്ങള്‍ മാത്രമെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയുള്ളുവെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button