ന്യൂ ഡൽഹി : ബാഡ്‌മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയിൽ നിന്ന് ലോക് ചാമ്പ്യൻ പി വി സിന്ധു മാത്രം മത്സരിക്കും. ഈ കലണ്ടർ വർഷത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ എട്ട് താരങ്ങളാണ് വേൾഡ് ടൂർ ഫൈനൽസിൽ ഏറ്റുമുട്ടുക. ലോക ബാഡ്‌മിന്‍റൺ കിരീടം നേടിയ സിന്ധുവിന് പിന്നീടുള്ള ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സിന്ധുവിന് സാധിച്ചിരുന്നില്ല. അതിനാൽ ആദ്യ ഒൻപത് റാങ്കിനുള്ളിൽ ഇല്ലാതെ വേൾഡ് ടൂർ ഫൈനൽസിന് യോഗ്യത നേടിയ ഏകതാരം കൂടിയാണ് സിന്ധു. സൈന നെഹ്‍വാൾ, കെ ശ്രീകാന്ത്, പി കശ്യപ്, സായ് പ്രണീത് തുടങ്ങിയവർക്ക് യോഗ്യത നേടാൻ സാധിച്ചില്ല. ഈ മാസം പതിനൊന്നിന് ഗുവാംഗ്ഷൂവിലാണ് മത്സരം ആരംഭിക്കുക.
Also read : ചരിത്ര നേട്ടത്തിനുടമയായി ടെന്നീസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍
സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസലില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ജാപ്പനീസ് സൂപ്പര്‍ താരം നൊസോമി ഒകുഹാരയ നേരിട്ടുള്ള ഗെയിമുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു ലോക കിരീടം അണിഞ്ഞത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീട നേട്ടമായിരുന്നു. സ്കോർ : 21-7, 21- 7
Post Your Comments