Latest NewsNewsIndia

പരീക്ഷയിട്ടപ്പോൾ അധ്യാപകർ തോറ്റു; തോറ്റ 84 പേരിൽ 16 പേരെ പുറത്താക്കി

ഭോപ്പാൽ: പരീക്ഷയിൽ തോറ്റ അധ്യാപകരെ മധ്യപ്രദേശ് സർക്കാർ പുറത്താക്കി. കാര്യക്ഷമതാ പരീക്ഷയിൽ തോറ്റ 84 അധ്യാപകരിൽ 16 പേരെയാണ് നിർബന്ധിത റിട്ടയർമെന്റ് നൽകി പറഞ്ഞയച്ചത്. 26 പേരെ തരംതാഴ്ത്തി. 20 വർഷത്തെ സർവീസോ 50 വയസ്സോ ഉള്ളവർ ജോലിയിൽ തുടരാൻ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കാര്യക്ഷമതാ പരീക്ഷ പാസാകണം. രണ്ടു തവണ പരീക്ഷയെഴുതാൻ അവസരം നൽകിയിരുന്നു. കൂടാതെ പുസ്തകം നോക്കി ഉത്തരമെഴുതാൻ അനുവദിച്ചിട്ടും മിനിമം മാർക്കായ 33% നേടാൻ അവർക്കു കഴിഞ്ഞില്ല. ആദ്യ പരീക്ഷയിൽ 1400 അധ്യാപകരാണ് തോറ്റത്. അവരെ 3 മാസത്തെ ട്രെയിനിങ്ങിന് വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button