കൊച്ചി: സര്‍ക്കാര്‍ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. ‘ഇദ്ദേഹം വിജയനാണോ..അതോ ജയനാണോ? ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍..ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ..’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ബൽറാം വ്യക്തമാക്കിയത്. അതേസമയം ഹെലികോപ്റ്റര്‍ സര്‍ക്കാര്‍ വാടകയ്ക്കെടുക്കുന്നത് അമിത തുകയ്ക്കാണെന്നാണ് ആരോപണം ഉയരുന്നത്. 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്സന്‍ ഏവിയേഷന്‍ കമ്ബനി വാഗ്ദാനം ചെയ്തത്. ഇത് മറികടന്നാണ് ഒരു ഹെലികോപ്റ്റര്‍ 20 മണിക്കൂര്‍ മാത്രം സേവനം വാഗ്ദാനം ചെയ്ത പവന്‍ ഹാന്‍സിന് കരാര്‍ നല്‍കിയത്.
Read also:മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് നടത്തിക്കൊണ്ടിരിക്കുന്നത് ഉല്ലാസയാത്രയാണെന്ന് ചെന്നിത്തല
Post Your Comments