തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയുടെ പ്രഥമ വനിതാ പൈലറ്റായി ചുമതലയേറ്റ ബീഹാറിലെ മുസാഫര്‍പുര്‍ സ്വദേശിനി ശിവാംഗിയെ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. ഇന്ത്യാ ചരിത്രത്തിലെ ഒരു അഭിമാന മുഹൂര്‍ത്തത്തിനാണ് സാക്ഷിയായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പത്തുവയസില്‍ മനസിലുദിച്ച സ്വപ്‌നം സാക്ഷാത്ക്കാരിച്ചിരിക്കുകയാണ് ശിവാംഗി. വനിത ശിശുവികസന വകുപ്പ് മന്ത്രിയെന്ന നിലയില്‍ വളരെയധികം സന്തോഷമുണ്ട്. നമ്മുടെ കൊച്ചിയില്‍ തന്നെ ആ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായത് സന്തോഷം ഇരട്ടിപ്പിക്കുന്നു.
രാജ്യത്ത് വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുമ്പോഴും അവര്‍ക്ക് കരുത്തോടെ മുന്നേറാനുള്ള ഊര്‍ജമാണ് ഇതുപോലുള്ള വിജയഗാഥകള്‍. ശിവാംഗിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും മന്ത്രി അറിയിച്ചു.
Post Your Comments