Latest NewsKeralaNews

കാര്‍ഷിക മേഖലയില്‍ പുത്തന്‍ സൃഷ്ടി; 130 കിലോ കപ്പ, 28 ഇഞ്ച് നീളമുള്ള വെണ്ടക്ക, 7.8 അടി നീളമുള്ള ചേമ്പ്

റാന്നി: കാര്‍ഷിക മേഖലയില്‍ പുത്തന്‍ സൃഷ്ടികളുമായി പുല്ലൂപ്രം കടയ്‌ക്കേത്തില്‍ റെജി ജോസഫ്. ഏഴ് അടി നീളമുള്ള കാച്ചില്‍, ഒരു മൂട്ടില്‍ നിന്ന് 130 കിലോ കപ്പ, 28 ഇഞ്ച് നീളമുള്ള വെണ്ടക്ക, 7.8 അടി നീളമുള്ള ചേമ്പ്… റെജി വിളയിച്ചെടുത്ത കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പട്ടിക ഇവിടെ തീരുന്നില്ല. 50 കിലോയോളം തൂക്കമുള്ള കാന്താരി പടപ്പന്‍ കപ്പയാണ് റെജി അവസാനം വിളയിച്ചത്. 7 അടി നീളമുള്ള പാതാള കാച്ചിലിന് 100 കിലോയോളമാണ് തൂക്കം. 10 അടിയോളം താഴ്ചയില്‍ കാച്ചിലിന് ചുറ്റും കുഴിയെടുത്താണ് കാച്ചില്‍ പിഴുതെടുത്തത്.

ഏഴ് പേര്‍ ചേര്‍ന്നാണ് മണ്ണിനടിയില്‍ നിന്നും ഇത് ഉയര്‍ത്തിയെടുത്തത്. 50 കിലോയോളം തൂക്കമുള്ള ആഫ്രിക്കന്‍ കാച്ചിലും അടുത്തിടെ റെജി വിളയിച്ചു. പൂവന്മല എല്‍പി സ്‌കൂളിനു പിന്നിലായി ഭൂമി പാട്ടത്തിനെടുത്താണ് അദ്ദേഹം കൃഷി ചെയ്യുന്നത്. റെജി വിളയിച്ച വെണ്ടക്കയും ചേമ്പും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു.

കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ സജീവ സാന്നിധ്യമാണ് റെജി. സ്വയം വിളയിക്കുന്ന ഉല്‍പന്നങ്ങളുമായി പ്രദര്‍ശനത്തിനെത്തുമ്പോള്‍ മറ്റു കര്‍ഷകരില്‍ നിന്ന് ഒട്ടേറെ കൃഷി രീതികള്‍ പഠിക്കാനാകുമെന്ന് റെജി പറയുന്നു. നീലക്കാച്ചില്‍, ആദിവാസികള്‍ കൃഷി ചെയ്യുന്ന പെരുവലത്തില്‍ കാച്ചില്‍, ചേന, ചേമ്പ്, കപ്പ, വാഴ, ഇഞ്ചി, മഞ്ഞള്‍ എന്നിവയെല്ലാം റെജിയുടെ കൃഷിയിടത്തിലുണ്ട്. അതേസമയം കാട്ടുപന്നിയുടെ ശല്യം വര്‍ധിച്ചിരിക്കുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണെന്ന് റെജി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button