കോട്ടയം: കേരള ലോട്ടറി പൂജ ബംപറിന്റെ ഒന്നാം സമ്മാനമായ 5 കോടി മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക്. മൊത്തവിതരണക്കാരന്റെ പക്കല്‍ നിന്നു തമിഴ്‌നാട് സ്വദേശി അംസുപാണ്ഡ്യന്‍ വാങ്ങി വില്‍പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം. ആര്‍പ്പൂക്കര, പനമ്പാലം, കൊച്ചുവീട്ടില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമ പറയരുതോട്ടത്തില്‍ എ.പി. തങ്കച്ചന് ആണ് പൂജ ബംപറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റ് കോട്ടയത്തെ എസ്ബിഐ ശാഖയിലെ ലോക്കറിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച തങ്കച്ചന്‍ രാവിലെ കട തുറക്കാന്‍ എത്തിയപ്പോള്‍ അംസുപാണ്ഡ്യന്‍ രണ്ട് ടിക്കറ്റ് നിര്‍ബന്ധിച്ച് ഏല്‍പിക്കുകയായിരുന്നു. അംസുപാണ്ഡ്യന്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് അറിഞ്ഞിട്ടും തങ്കച്ചന്‍ ലോട്ടറി പരിശോധിച്ചില്ല. ഭാഗ്യവാനെ നാടു മുഴുവന്‍ തിരഞ്ഞിട്ടും കാണാതെ വന്നതോടെയാണ് അംസുപാണ്ഡ്യന്‍ ഇന്നലെ രാവിലെ തങ്കച്ചന്റെ വീട്ടിലെത്തി ലോട്ടറി നോക്കിയപ്പോഴാണ് സമ്മാനം ഉണ്ടെന്ന് അറിഞ്ഞത്.
Post Your Comments