Latest NewsNewsIndia

‘രണ്ടാമൂഴം’ സിനിമയാക്കുന്നത് തടയാൻ തടസ്സ ഹർജിയുമായി എംടി സുപ്രീംകോടതിയില്‍

മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് എംടി കോടതിയെ സമീപിച്ചത്

ന്യൂഡല്‍ഹി: ‘രണ്ടാമൂഴം’ സിനിമയാക്കുന്നത് തടയാൻ തടസ്സ ഹർജിയുമായി എംടി സുപ്രീംകോടതിയെ സമീപിച്ചു. രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് വി എ ശ്രീകുമാറിനെ തടയണമെന്നാവശ്യപ്പെട്ട് തടസ്സഹര്‍ജിയാണ് എംടി ഫയല്‍ ചെയ്തത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഹര്‍ജി നല്‍കിയാല്‍ തന്റെ വാദം കൂടി കേള്‍ക്കണമെന്നാണ് എം ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ‘രണ്ടാമൂഴം’ വിവാദത്തിൽ മധ്യസ്ഥ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പരിശോധിക്കണമെന്ന് നിര്‍ദേശിച്ച് കേസ് കീഴ്‌ക്കോടതിയുടെ പരിഗണനയ്ക്ക് ഹൈക്കോടതി വിടുകയായിരുന്നു.

ALSO READ: മഞ്ജു വാര്യര്‍ കേസ് : അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തെളിവെടുപ്പിനു എത്താതെ മുങ്ങി

2014 ലായിരുന്നു ‘രണ്ടാമൂഴം’ സിനിമയാക്കാന്‍ എംടി വാസുദേവന്‍നായരും ശ്രീകുമാറും കരാറില്‍ ഒപ്പുവെച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് എംടി കോടതിയെ സമീപിച്ചത്. പരാതിയെ തുടര്‍ന്ന് കോടതി രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാര്‍മേനോനെ വിലക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button