തിരുവനന്തപുരം: ഹെല്‍മെറ്റ് പരിശോധനയ്ക്ക് ഇറങ്ങുന്ന പോലീസുകാർക്ക് നിർദേശങ്ങളുമായി പുതിയ ഡിജിപിയുടെ സർക്കുലർ. ഹെല്‍മറ്റ് പരിശോധന കര്‍ശനമായിരിക്കണമെന്നും എന്നാൽ അതിന്റെ പേരിൽ യാത്രക്കാരുടെ ദേഹത്ത് തൊടുകയോ ദേഷ്യപ്പെടുകയോ ചെയ്യരുതെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരിശോധനയ്ക്കായി പരമാവധി സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണം. പരിശോധനാ ചട്ടത്തില്‍ നിര്‍ദേശിച്ചിട്ടുള്ളതു പോലെ എസ്ഐയോ അതിനു മുകളിലുള്ള ഉദ്യോഗസ്ഥന്റെയോ നേതൃത്വത്തിലാകണം പരിശോധന നടത്തേണ്ടതെന്നും നിർദേശത്തിൽ പറയുന്നു.
പരിശോധനയ്ക്കിടെ വാഹനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ അപകടമുണ്ടാക്കുന്ന തരത്തില്‍ അവയെ പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിക്കരുത്. വാഹന പരിശോധന നടത്തുന്നതു നിര്‍ബന്ധമായും കാമറയില്‍ പകര്‍ത്തണം. എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാല്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും നിര്‍ദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments