KeralaLatest NewsNews

സിനിമയിലെത്തിയാല്‍ അമാനുഷികരെ പോലെയാണ് പലരും പെരുമാറുന്നതെന്ന് മന്ത്രി ജി. സുധാകരൻ

കോട്ടയം: സിനിമയില്‍ ക്രിമിനലിസം വര്‍ധിച്ചതായി മന്ത്രി ജി സുധാകരന്‍. പലര്‍ക്കും സിനിമയില്‍ വന്നാല്‍ ജാടയാണെന്നും സിനിമയിലെത്തിയാല്‍ അമാനുഷികരെ പോലെയാണ് പലരും പെരുമാറുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. സിനിമാ മേഖലയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് ജി. സുധാകരന്റെ പ്രസ്‌താവന.

Read also: റോഡ് വികസിക്കുന്നതിനോടൊപ്പം സുരക്ഷാ നിയമങ്ങളും പാലിക്കണമെന്ന് മന്ത്രി ജി സുധാകരന്‍

താരങ്ങള്‍ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലഹരിവസ്തുക്കള്‍ പലപ്പോഴും ലൊക്കേഷനുകളിലേക്ക് എത്തുന്നുവെന്നും വിശദമായ അന്വേഷണത്തിനായി ലൊക്കേഷനുകളില്‍ പൊലീസ് പരിശോധന നടത്തണമെന്നും നിർമ്മാതാക്കൾ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button