ന്യൂഡല്‍ഹി : ഭഗവദ് ഗീതയിലെ തത്വങ്ങളാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് കരുത്തേകിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി. സ്വാതന്ത്ര്യ സമര സേനാനിയായ ബാല ഗംഗാധര തിലകിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഒന്നാണ് ഭഗവത് ഗീത. ഗീതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയിലില്‍ കഴിയവേ 1910 ല്‍ അദ്ദേഹം ഗീതാ രഹസ്യം എന്ന ഗ്രന്ഥം രചിച്ചത്. രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധി ഭഗവദ് ഗീതയെ അമ്മയെപ്പോലെയാണ് കണ്ടിരുന്നതെന്നും ദ്വിവേദി പറഞ്ഞു.
ചെങ്കോട്ടയില്‍ ആര്‍എസ്‌എസ് സംഘടിപ്പിച്ച ഗീത മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിത കഥയാണ് ഗീതയുടെ ഇതിവൃത്തം. സ്വന്തം കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് സ്വാര്‍ത്ഥതയില്ലാത്തവരായി ജീവിക്കുക എന്നതാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതം നല്‍കുന്ന സന്ദേശമെന്നും ദ്വിവേദി വ്യക്തമാക്കി.അതേസമയം ദ്വിവേദി ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നു.
കാത്തിരിക്കൂ, തിരിച്ചുവരും ; മഹാരാഷ്ട്രയില്‍ അധികാരം തിരിച്ചുപിടിക്കുമെന്ന സൂചന നല്‍കി ഫഡ്‌നാവിസ്
ഇന്ദിര ഗാന്ധിയുടെ കാലംമുതല്‍ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ സജീവമായിരുന്ന ജനാര്‍ദന്‍ ദ്വിവേദി സോണിയ ഗാന്ധിയുടെയും വിശ്വസ്‌തനായിരുന്നു. എഐസിസി പ്രവര്‍ത്തകസമിതി അംഗമായിരുന്ന ദ്വിവേദി 2011ല്‍ സോണിയ ചികിത്സയ്‌ക്കായി വിദേശത്ത് പോയ അവസരത്തില്‍ പാര്‍ടിയെ നയിക്കാന്‍ ചുമതലപ്പെടുത്തിയ നാലംഗ സമിതിയിലും അംഗമായി. രാഹുല്‍ അധ്യക്ഷപദവിയില്‍ എത്തിയതോടെ നേതൃനിരയില്‍നിന്ന് തഴയപ്പെട്ടുവെന്നും ആരോപണമുണ്ട്.
ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ല തുടങ്ങിയവരും നിരവധി ആത്മീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments