ന്യൂ ഡൽഹി : കേന്ദ്രധനമന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. നിർമല സീതാരാമന് സാന്പത്തിക ശാസ്ത്രം അറിയില്ല. ഇന്ന് രാജ്യത്ത് എന്താണ് പ്രശ്നം. ആവശ്യം കുറയുന്നതാണ് നിലവിലെ പ്രശ്നം, ലഭ്യതക്കുറവല്ല. പക്ഷേ, അവരെന്താണ് ചെയ്യുന്നത്. കോർപറേറ്റുകൾക്ക് നികുതിയിളവ് നൽകി.
Also read : മഹാരാഷ്ട്രയില്‍ നിയമസഭാ സ്പീക്കറെ തെരഞ്ഞെടുത്തു : സ്പീക്കര്‍ ഈ പാര്‍ട്ടിയില്‍ നിന്നും
ഇന്നത്തെ യഥാർഥ വളർച്ചാ നിരക്ക് എത്രയാണെന്ന് നിങ്ങൾക്കറിയാമോ എന്നു അദ്ദേഹം ചോദിക്കുന്നു. ഇത് 4.8 ശതമാനമായി കുറഞ്ഞെന്ന് അവർ പറയുന്നു. ഇത് 1.5% കുറഞ്ഞു. പ്രധാനമന്ത്രിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. അദ്ദേഹത്തോട് രാജ്യം അത്ഭുതകരമായ വളർച്ചാ നിരക്ക് കൈവരിച്ചതായി അവർ പറയുന്നുവെന്നും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി.
Post Your Comments