Latest NewsKeralaNews

അഞ്ച് കോടിയുടെ പൂജാ ബംപര്‍ അടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു

കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബംപര്‍ അടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു. പൂജ ബംപര്‍ ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപ അടിച്ചത് കോട്ടയം സ്വദേശിയായ മെഡിക്കല്‍ ഷോപ്പ് ഉടമയ്ക്ക്. കോട്ടയം കുടയംപടി മെഡിക്കല്‍ കോളേജ് റോഡില്‍ കൊച്ചിവീട്ടില്‍ മെഡിക്കല്‍സ് ഉടമ എ പി തങ്കച്ചനാണ് അഞ്ച് കോടി ലഭിച്ചത്.

തങ്കച്ചനെടുത്ത ആര്‍ഐ 332952 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സാധാരണ ലോട്ടറി എടുക്കുന്ന പതിവുള്ള ആളല്ല താനെന്ന് തങ്കച്ചന്‍ പറഞ്ഞു.

പള്ളിയില്‍ പോയി വരുന്നവഴിക്ക് ഏജന്റ് നിര്‍ബന്ധിച്ചപ്പോള്‍ പൂജാ ബംപറിന്റെ രണ്ട് ടിക്കറ്റ് എടുത്തു. അതില്‍ ഒന്നിനാണ് സമ്മാനം അടിച്ചത്.ഞായറാഴ്ച പള്ളിയില്‍ പോയി മടങ്ങിവരുമ്പോഴാണ് ടിക്കറ്റിന് സമ്മാനം അടിച്ച വിവരം അറിഞ്ഞതെന്നും തങ്കച്ചന്‍ പറഞ്ഞു. സമ്മാനത്തില്‍നിന്ന് ഒരു തുക കുടമാളൂര്‍ പള്ളിക്കും ഒരു പങ്ക് മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ക്ക് മരുന്ന് വാങ്ങുന്നതിനും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അനിമോള്‍ ആണ് തങ്കച്ചന്റെ ഭാര്യ. മക്കള്‍-ടോണി, ടെസ.

shortlink

Related Articles

Post Your Comments

Related Articles


Back to top button