Latest NewsKeralaNews

മലയാള സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം : മന്ത്രി എ.കെ.ബാലന്‍ പറയുന്നത് വിവരക്കേട് : ലൊക്കേഷനുകളില്‍ പരിശോധന നടത്താം

കൊച്ചി : മലയാള സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം, മന്ത്രി എ.കെ.ബാലന്‍ പറയുന്നത് വിവരക്കേട്, ലൊക്കേഷനുകളില്‍ പരിശോധന നടത്താം. സിനിമാ ലൊക്കേഷനുകളില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന നിര്‍മാതാക്കളുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷയുടെ നിലപാട്. സെറ്റുകളില്‍ പരിശോധന നടത്താനും കേസെടുക്കാനും പരാതി വേണമെന്ന മന്ത്രി എ.കെ. ബാലന്റെ നിലപാട് വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഇടപാട് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

read also : നടന്‍ ബാബുരാജിന്റെ തുറന്നു പറച്ചില്‍ തന്നെ ഞെട്ടിച്ചു : ആധികാരമായി തെളിവോടെ പറഞ്ഞാല്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി.എ.കെ.ബാലന്‍

ഇക്കാര്യത്തില്‍ പൊലീസിന് മന്ത്രി ഉള്‍പ്പെടെ ആരുടേയും അനുമതി ആവശ്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ അവകാശമുള്ളതുപോലെയാണ് ന്യൂജെന്‍ എന്നു പറയപ്പെടുന്നവരുടെ രീതി. ലഹരിമരുന്ന് കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകൃത്യമാണ്. 20 വര്‍ഷം വരെ കഠിനതടവു കിട്ടാനും 20 ലക്ഷം രൂപ വരെ പിഴയൊടുക്കാനും തക്കതായ കുറ്റമാണ്. അതിന് തെളിവു കൊടുക്കണമെന്നു മന്ത്രി പറയുന്നതു മനസ്സിലാവുന്നില്ല. അതു ശുദ്ധ വിവരക്കേടെന്നേ പറയാനാവൂ. അന്വേഷിച്ച് തെളിവു കണ്ടെത്തേണ്ടത് പൊലീസാണ്. അവര്‍ പരിശോധിക്കണം.

പരിശോധന അപ്രായോഗികമാണെന്നു പറയുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button