Latest NewsNewsSaudi ArabiaGulf

സൗദിയിൽ പാചക വാതകം ചോര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു

റിയാദ് : പാചക വാതകം ചോര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സൗദി അറേബ്യയിലെ അല്‍ ശറാഇയിൽ രണ്ടുനിലകളുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സ്‌ഫോടനമുണ്ടായത്. സംഭവ സമയത്ത് വീടിനുള്ളില്‍ ഉണ്ടായിരുന്നയാളാണ് മരിച്ചത്. പാചകവാതകം ചോര്‍ന്ന് കെട്ടിടത്തിനുള്ളില്‍ നിറയുകയും, ശക്തമായ സ്ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം തകരുകയുമായിരുന്നു. പരിസരത്തെ മറ്റൊരു കെട്ടിടത്തിനും അടുത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

Also read : ന്യൂയോര്‍ക്കില്‍ പൈപ്പ് ബോംബ് സ്ഫോടനം നടത്താന്‍ ശ്രമിച്ച ബംഗ്ലാദേശുകാരന്റെ കുടുംബത്തെ കൂട്ടത്തോടെ നാടു കടത്തുന്നു

രാവിലെ 5.20നാണ് അപകടം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ നാഇഫ് അല്‍ ശരീഫ് അറിയിച്ചു. അതേസമയം ഉ റങ്ങാന്‍ കിടമ്പോഴും വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോഴുമൊക്കെ പാചക വാതക സിലിണ്ടറുകള്‍ പൂര്‍ണമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button