തിരുവനന്തപുരം : ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനൊരുങ്ങി കേരള പോലീസ്. നക്സൽ വിരുദ്ധ പ്രവർത്തനത്തിനും, പ്രകൃതിക്ഷോഭ രക്ഷാപ്രവർത്തനും വേണ്ടിയാണ് ഹെലികോപ്റ്റർ വാടകയ്‍ക്കെടുക്കുന്നത്. പതിനൊന്ന് സീറ്റുള്ള ഹെലികോപ്റ്ററാണ് വാടകക്കെടുക്കുക. പവൻ ഹാൻസെന്ന കമ്പനിയുമായി ധാരണയിലെത്തിയെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ഡിസംബര്‍ 10 ന് ധാരണാപത്രം ഒപ്പിടും.
Also read : ഇന്ന് മുതല്‍ സംസ്ഥാനത്ത് പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധം
പ്രതിമാസം 20 മണിക്കൂർ ഹെലികോപ്റ്റര്‍ ഉപയോഗിക്കാൻ സാധിക്കും. ഇതിനായിഒരുകോടി 44 ലക്ഷം വാടകയാണ് മാസം അടയ്‌ക്കേണ്ടി വരിക.കേന്ദ്ര സർക്കാരിന്‍റെ ഫണ്ട് ഇതിനായി ഉപയോഗിക്കും.ഹെലികോപ്റ്ററിന്‍റെ അപര്യാപ്ത പ്രളയകാലത്ത് പ്രതികൂലമായി ബാധിച്ചിരുന്നു.
Post Your Comments