Latest NewsNewsInternational

ശ്കതമായ ഭൂചലനം ​മരി​ച്ച​വ​രു​ടെ എ​ണ്ണം 50 ആ​യി

ടി​രാ​ന: ശ്കതമായ ഭൂചലനത്തിൽ മരി​ച്ച​വ​രു​ടെ എ​ണ്ണം 50 ആ​യി. അ​ൽ​ബേ​നി​യ​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാണ് ഭൂചലനമുണ്ടായത്. ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർക്ക് പരിക്കേറ്റു. ഒ​രു സ്ത്രീ​യു​ടെ നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാണ്. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ൽ​ബേ​നി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

Also read : ശക്തമായ ഭൂചലനം : മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 ആ​യി, 25ല​ധി​കം പേ​രെ കാ​ണാ​യി

റിക്ടർ സ്കെയിലില് 6.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ആ​ദ്യ ഭൂചലനത്തിന് പിന്നാലെ നി​ര​വ​ധി തു​ട​ർ​ച​ല​ന​ങ്ങ​ളാണ്‌ ഉണ്ടായത്. അ​ൽ​ബേ​നി​യ​യു​ടെ തീ​ര​മേ​ഖ​ല​യി​ൽ മു​ഴു​വനും ഭൂചലനം അനുഭവപെട്ടു. ​ ഡു​റ​സ്, തു​മാ​നെ പ​ട്ട​ണ​ങ്ങ​ളി​ലാ​ണ് ഭൂ​ക​ന്പ​ത്തി​ൽ ഏ​റെ നാ​ശ​മു​ണ്ടാ​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി 400 സൈ​നി​ക​രെ നിയോഗി​ച്ചി​രുന്നു. അതോടൊപ്പം തന്നെ സ​മീ​പ​രാ​ജ്യ​ങ്ങ​ളാ​യ കൊ​സ​വോ, മോ​ണ്ട​നി​ഗ്രോ, ഗ്രീ​സ്, സെ​ർ​ബി​യ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക​ന്പ​ന​മു​ണ്ടാ​യി. ബോ​സ്നി​യ​യി​ൽ 5.4 തീ​വ്ര​തയാണ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button