ന്യൂഡല്‍ഹി: ഇന്തോ- പസഫിക് മേഖലയുടെ വികസനവും, സ്ഥിരതയും, സമാധാനവും, നിലനിർത്താൻ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തമാകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉയര്‍ന്ന തലത്തിലുള്ള കൈമാറ്റങ്ങള്‍ ഇന്ത്യയുടേയും ജപ്പാന്റെയും ബന്ധം കൂടുതല്‍ ദൃഢമാക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജാപ്പനീസ് വിദേശകാര്യമന്ത്രി തോഷിമിറ്റ്സു മോറ്റേഗിയും, പ്രതിരോധമന്ത്രി താരോ കോനോയും ആയുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢബന്ധം ജനങ്ങളുടെ അഭിവൃദ്ധിക്ക് കാരണമാകുമെന്നും മോദി പറഞ്ഞു.
അടുത്ത മാസം ഇന്ത്യ – ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ജാപ്പനീസ് പ്രധാനമന്ത്രി ആബെ ഷിന്‍സോ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ ഉഭയകക്ഷി, സുരക്ഷ, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയും ജപ്പാനും ചേര്‍ന്ന് പുതിയ സംവിധാനം നിലവില്‍ കൊണ്ടുവരാനും പദ്ധതിയിടുന്നതായാണ് വിവരം. ഇന്ത്യയുടെയും ജപ്പാന്റെയും ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നുന്നതിനുള്ള പദ്ധതിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയം ആയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ALSO READ: ജപ്പാനും ജര്‍മനിയും അയല്‍ രാജ്യങ്ങളെന്ന് ഇമ്രാന്‍ ഖാന്‍; ട്രോളി സോഷ്യല്‍ മീഡിയ
പ്രധാനമന്ത്രിക്ക് പുറമേ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ഉച്ചകോടിയില്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ജാപ്പനീസ് പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും ഇന്ത്യയിലെത്തിയത്.
Post Your Comments