International

ജപ്പാനും ജര്‍മനിയും അയല്‍ രാജ്യങ്ങളെന്ന് ഇമ്രാന്‍ ഖാന്‍; ട്രോളി സോഷ്യല്‍ മീഡിയ

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വാര്‍ത്താസമ്മേളനത്തിനിടെ ഏഷ്യന്‍ രാജ്യമായ ജപ്പാനും ജര്‍മനിയും അയല്‍ രാജ്യങ്ങളാണെന്ന പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയംഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇമ്രാന്‍ ഖാന്റെ നാവുപിഴച്ചത്.

‘രണ്ട് രാജ്യങ്ങള്‍ക്ക് സംയുക്തമായി എങ്ങനെ വ്യവസായം തുടങ്ങാമെന്നതിന് ഉത്തമ മാതൃകയാണ് ജര്‍മിനിയും ജപ്പാനും. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജര്‍മനിയും ജപ്പാനും അതിര്‍ത്തിയില്‍ സംയുക്തമായി വ്യവസായ ശാലകള്‍ തുടങ്ങുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ദൃഢമാക്കുകയുമായിരുന്നു” ഇതായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന.ഫ്രാന്‍സും ജപ്പാനും എന്നാണ് ഇമ്രാന്‍ ഖാന്‍ ഉദ്ദേശിച്ചതെങ്കിലും പറഞ്ഞപ്പോള്‍ തെറ്റി ജര്‍മനി ആകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button