KeralaLatest NewsIndia

ശബരിമല: സംസ്ഥാന സർക്കാരിനെ പിന്തുണച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവ്

ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണ് ബിജെപി. കഴിഞ്ഞ തവണ സർക്കാരിന്റെ കടും പിടിത്തം കാരണം നിരവധി അയ്യപ്പ ഭക്തർക്കാണ് ജയിൽ വാസം അനുഭവിക്കേണ്ടി വന്നത്.

ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനത്തിൽ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് സ്വാഗതാർഹം: ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവ്. സർക്കാരിന്റെ ഈ നിലപാട് ശബരിമലയിൽ സമാധാനം തിരിച്ചു കൊണ്ടുവന്നു. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണ് ബിജെപി. കഴിഞ്ഞ തവണ സർക്കാരിന്റെ കടും പിടിത്തം കാരണം നിരവധി അയ്യപ്പ ഭക്തർക്കാണ് ജയിൽ വാസം അനുഭവിക്കേണ്ടി വന്നത്.

സിപിഎം നേതാക്കളുടെ പിന്തുണയോടെ കോടികളുടെ മണി ചെയിന്‍ തട്ടിപ്പ്, മുഖ്യസൂത്രധാരന്‍ പിടിയില്‍

കൂടാതെ തീർത്ഥാടകർക്ക് സമാധാനത്തോടെ അയ്യപ്പ ദർശനം നടത്താനുള്ള സാഹചര്യവും ഇല്ലായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഏഴംഗ ബഞ്ചിന്റെ വിധി വന്നതിനു ശേഷം വേണ്ട നടപടികൾ കേന്ദ്രം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button