കോഴിക്കോട്: താലിബാന്‍ മനോഭാവത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രത്യക്ഷമാകലുകളില്‍ ഒന്നായിരുന്നു 1921 ലെ മാപ്പിള കലാപം എന്ന് ആര്‍.എസ്.എസ് നേതാവ് റാം മാധവ്. ‘കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇത് ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവമായി ആഘോഷിച്ച് വെള്ളപൂശാന്‍ ശ്രമിക്കുകയായിരുന്നു. ശരിയായ ചരിത്രം ദേശീയ നേതൃത്വത്തിന് ബോദ്ധ്യമുണ്ട്, അതിനാല്‍, താലിബാനി അല്ലെങ്കില്‍ വിഘടനവാദ ശക്തികള്‍ക്ക് രാജ്യത്ത് ആക്രമം സൃഷ്ടിക്കാനോ ജനങ്ങളെ ഭിന്നിപ്പിക്കാനോ ഒരു ഇടവും നല്‍കില്ല’- റാം മാധവ് പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച മാപ്പിള കലാപം ഹിന്ദുവംശഹത്യയുടെ ഒരുനൂറ്റാണ്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: മുഹറവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടെ സ്ഫോടനം: മൂന്ന് മരണം
‘നിലവില്‍, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിലാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മുന്‍കാലങ്ങളിലും ഇപ്പോഴും താലിബാന്‍ ചെയ്ത ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ അവരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ കഥയല്ല. കാരണം ചില തദ്ദേശീയ തീവ്രവാദ ഇസ്ലാമിക പ്രത്യയശാസ്ത്രത്തില്‍ നിന്ന് ജനിച്ച ഈ താലിബാന്‍ മനോഭാവം ആദ്യം ഇവിടെ പ്രത്യക്ഷപ്പെട്ടത് മാപ്പിള കലാപത്തിന്റെ രൂപത്തിലാണ്. അക്കാലത്തെ മാധ്യമ സാന്നിദ്ധ്യം ഇപ്പോഴത്തേതുപോലെ അല്ല. അന്ന് നടന്ന അതിക്രമങ്ങളുടെ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നില്ല’- അദ്ദേഹം ആരോപിച്ചു.
Post Your Comments