Latest NewsNewsIndia

ജില്ലാ മജിസ്ട്രേറ്റിന്റെ മിന്നല്‍ പരിശോധന; പുസ്തകത്തിലെ രണ്ടുവരിപോലും വായിക്കാന്‍ കഴിയാതെ ഇംഗ്ലീഷ് അധ്യാപിക

ലക്നൗ: ഇംഗ്ലീഷ് അധ്യാപികയുടെ ഇംഗ്ലീഷ് പരിജ്ഞാനം കേട്ട് ഞെട്ടി ജില്ലാ മജിസ്ട്രേറ്റ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മിന്നല്‍ പരിശോധയ്ക്കെത്തിയ ജില്ലാ മജിസ്ട്രേറ്റ് ദേവേന്ദ്ര കുമാര്‍ പാണ്ഡെയാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളോട് ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ വായിക്കാന്‍ പറഞ്ഞതോടെയാണ് സംഭവത്തിന്റെ തുടക്കം. കുട്ടികള്‍ക്ക് ഇംഗ്ലീഷ് വായിക്കാന്‍ സാധിച്ചില്ല. ഇതോടെ ഇംഗ്ലീഷ് പാഠഭാഗം വായിക്കാന്‍ ദേവേന്ദ്ര കുമാര്‍ അധ്യാപികയോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍, രണ്ടു വരിപോലും അവര്‍ക്ക് തെറ്റാതെ വായിക്കാന്‍ പറ്റിയില്ല. ഉടന്‍ തന്നെ ദേവേന്ദ്ര കുമാര്‍ അവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പല ന്യായവാദങ്ങളും അവര്‍ നിരത്താന്‍ ശ്രമിച്ചുവെങ്കിലും, അതുകൊണ്ട് എന്താണ് കാര്യം? നിങ്ങള്‍ ബിഎ പാസായതല്ലേ? നിങ്ങളോട് പരിഭാഷ ചെയ്യാന്‍ പോലും താന്‍ ആവശ്യപ്പെട്ടില്ല. പാഠപുസ്തകത്തിലെ ഏതാനും വരികള്‍ വായിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്.. നിങ്ങള്‍ക്ക് അതിനു പോലും കഴിഞ്ഞില്ലെന്ന് ദേവേന്ദ്ര കുമാര്‍ പറഞ്ഞു. മറ്റൊരു ടീച്ചറോട് വായിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, താന്‍ കണ്ണട വീട്ടില്‍ വച്ച് മറന്നുപോയതിനാല്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഉന്നാവോയിലെ സിക്കന്ദര്‍പുര്‍ സരയൂസിയിലെ സ്‌കൂളിലാണ് വെള്ളിയാഴ്ച ജില്ലാ മജിസ്ട്രേറ്റിന്റെ മിന്നല്‍ പരിശോധന നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button