കോയമ്പത്തൂർ•നവംബർ 26 ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ സീറാനൈകൻപാളയത്തിൽ നടന്ന കൂട്ടബലാത്സംഗക്കേസിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ രണ്ട് പ്രതികളെ പിടികൂടാൻ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു.
വിദ്യാര്‍ത്ഥിനിയെ ആറ് പേർ കൂട്ടബലാത്സംഗത്തിനിരയാക്കിയതായും കുറ്റകൃത്യം പ്രതികൾ വീഡിയോയില്‍ പകര്‍ത്തിയെന്നുമാണ് ആരോപണം.
കാമുകനോടൊപ്പം പാർക്കിൽ വച്ച് ജന്മദിനം ആഘോഷിക്കുകയായിരുന്നു പെണ്‍കുട്ടി. ആറ് അംഗ സംഘം കാമുകനെ ആക്രമിക്കുകയും പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ആറുപേര്‍ കാമുകന്റെ മുന്നിൽ വച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് അവർ പെൺകുട്ടിയെയും കാമുകനെയും വിട്ടയച്ചു. അന്ന് പെൺകുട്ടി കാമുകന്റെ വീട്ടിലാണ് തങ്ങിയത്. പിറ്റേന്ന് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തി അമ്മയോട് സംഭവം വെളിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമത്തിലെ (പോക്സോ) സെക്ഷൻ 5 (യു), 6, 9 (ജി), 10, 13, 14, 17 എന്നീ വകുപ്പുകൾ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 506 (ii) പ്രകാരവുമാണ് ആർഎസ് പുരം പോലീസ് കേസെടുത്തിരിക്കുന്നത്.
അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്കയച്ചു. ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതികളായ രണ്ടുപേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Post Your Comments