Latest NewsKeralaNews

‘കുഞ്ഞേ നിനക്കായി’ കലാപ്രകടനം കണ്ട് കണ്ണ് നിറഞ്ഞു ബെഹ്‌റ; പോക്കറ്റില്‍ ഉണ്ടായിരുന്ന നോട്ടുകളെല്ലാം തപ്പിയെടുത്ത് കൊടുത്തു

തൃശൂര്‍: കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാനും, കുട്ടികളെ ലൈംഗിക ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ആവിഷ്‌കരിച്ച പോക്സോ നിയമത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്താനുമായി കേരള പോലീസ് സംഘടിപ്പിച്ച ‘കുഞ്ഞേ നിനക്കായ്’ എന്ന ബോധവല്‍ക്കരണ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തശില്പം ഡി.ജി.പി ലോക്‌നാഥ് ബെഹ്റെ ഉള്‍പ്പെടെയുള്ള പൊലീസുകാരുടെ കണ്ണുനിറച്ചു. അഭിനന്ദനം വാക്കുകളിലൊതുക്കാന്‍ ഡി.ജി.പി തയ്യാറായില്ല. ശക്തന്‍ തമ്പുരാന്‍ കോളജ്, തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് കലാപ്രകടനം കാഴ്ചവെച്ചത്. ഇവര്‍ക്ക് സമ്മാനിക്കാനായി ബെഹ്‌റ തന്റെ പോക്കറ്റില്‍ നിന്ന് പേഴ്‌സെടുത്തു, അതില്‍ നിന്ന് ഉണ്ടായിരുന്ന നോട്ടുകളെല്ലാം എണ്ണിയെടുത്തു. കൂടാതെ കൂടെയുണ്ടായിരുന്നു ഐ.ജി എസ്. ശ്രിജിത്തിനോടും, ഡി.ഐ.ജി എസ്. സുരേന്ദ്രനോടും കയ്യിലുള്ളത് ഷെയര്‍ ചെയ്യാമോയെന്നും ചോദിച്ചു. സന്തോഷത്തോടെ കയ്യിലുള്ളത് അവരും മറ്റുള്ള കാണികളും നല്‍കി. എല്ലാവരും കൂടി ഒത്തുപിടിച്ചപ്പോള്‍ 20,000 രൂപ കിട്ടി. ഇതോടെ രണ്ട് സംഘങ്ങള്‍ക്കും 10,000 രൂപവച്ച് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button