Latest NewsKeralaNews

‘ഷെയ്ന്‍ തലമൊട്ടയടിച്ചത് തോന്നിയവാസം’; അഹങ്കരിച്ചാല്‍ മലയാള സിനിമയില്‍ നിന്ന് പുറത്തുപോകുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഷെയ്ന്‍ നിഗം തലമൊട്ടയടിച്ചത് തോന്നിയവാസമാണെന്ന് ഗണേഷ് കുമാര്‍. അഹങ്കരിച്ചാല്‍ ഷെയ്ന്‍ മലയാള സിനിമയില്‍ നിന്ന് പുറത്തുപോകുമെന്നും താരം പറഞ്ഞു. ഷെയ്ന്‍ പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തി. അച്ചടക്കമില്ലാത്തവരെ താരസംഘടനയായ അമ്മ പിന്തുണ്ക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം കൂടുതലാണെന്നും എക്സൈസും പൊലീസും ഇക്കാര്യം പരിശോധിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. അഭിനയിച്ച് കൊണ്ടിരുന്ന ചിത്രങ്ങളോട് നിസഹകരിച്ച ഷെയ്ന്‍ നിഗത്തിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫെഫ്ക യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷണനും ഷെയ്നിനെതിരെ രംഗത്ത് എത്തി. പ്രശ്‌നത്തിലുടനീളം ഷെയ്ന്‍ തികച്ചും അപക്വമായാണ് പെരുമാറിയത്. പണം വാങ്ങിയ ചിത്രങ്ങള്‍ നിര്‍മാതാക്കളുമായി സഹകരിച്ച് പൂര്‍ത്തികരിച്ച് കൊടുക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് ഷെയ്ന്‍ നിഗം കത്തയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button