മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിനു പിന്നാലെ ശിവസേന സഖ്യത്തില്‍ തമ്മിലടി രൂക്ഷമാകുന്നു. നിയമസഭാ സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്കും നല്‍കാനായിരുന്നു സഖ്യത്തില്‍ ധാരണയായിരുന്നത്.എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്കു വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഇപ്പോൾ രംഗത്തു വന്നിരിക്കുകയാണ്.എന്‍സിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്കുന്നതില് എതിര്‍പ്പില്ലെന്നും എന്നാല്‍ സഖ്യത്തില്‍ മൂന്നാമനാകാന്‍ തയ്യാറല്ലെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നാണ് സൂചന. അജിത് പവാറിന്റെ ചുവടുമാറ്റവും തുടർന്ന് തിരിച്ചെത്തിയതും ഇതിന്റെ കാരണമാണെന്നാണ് സൂചന. എൻസിപി അജിത് പവാറിനെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നത്. എന്നാൽ ഉടനെ തനിക്കതിനു സാധ്യമല്ലെന്ന് അജിത് പവാർ വ്യക്തമാക്കിയെന്നും എൻസിപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ വിശ്വാസ വോട്ട് നേടി; 169 പേരുടെ പിന്തുണ
മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പ് തന്നെ നിരവധി തവണ മൂന്ന് പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് ഏകദേശ ധാരണയായിരുന്നെങ്കിലും സുപ്രധാന വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായിരുന്നില്ല.
Post Your Comments