തിരുവനന്തപുരം: വനിതാ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ മജിസ്ട്രേറ്റിനെതിരെ പുതിയ നീക്കവുമായി ബാർ അസോസിയേഷൻ. മജിസ്ട്രേറ്റ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു വനിതാ അഭിഭാഷകയെ കൊണ്ട് ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മജിസ്ട്രേറ്റ് ദീപാ മോഹൻ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്ന കാണിച്ച അഭിഭാഷകയായ രാജേശ്വരിയാണ് വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ് പക്ഷെ കേസെടുക്കാൻ തയ്യാറായിട്ടില്ല.
Read also: ശബരിമല: സംസ്ഥാന സർക്കാരിനെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവ്
വാഹന അപകട കേസിലെ വാദിയായ സ്ത്രിയെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം മജിസ്ട്രേറ്റ് റദ്ദാക്കിയതാണ് അഭിഭാഷകരെ പ്രകോപിച്ചത്. വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷകർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മജിസ്ട്രേറ്റ് ദീപാ മോഹന്‍റെ പരാതിയിൽ ജാമ്യമില്ലാ കേസെടുത്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അതേ സമയം ഇപ്പോഴും പലരിൽ നിന്നും ഭീഷണി തുടരുന്നുവെന്ന് വാഹന അപകട കേസിലെ വാദിയായ ലതാ കുമാരി പറയുന്നു. 2015 കെഎസ്ആർടിസി ഡ്രൈവർ മണി അലക്ഷ്യമായി വാഹനമോടിച്ചതിനാൽ യാത്രക്കാരിയായ ലതകുമാരിക്ക് പരിക്കേറ്റെന്നാണ് കേസ്.
Post Your Comments