റിയാദ്: അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ എണ്ണയുടെ പ്രഭവകേന്ദ്രമായി മാറുന്നു. ഇന്ത്യയെ എണ്ണയുടെ കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് സൗദിയും യുഎഇയും. സൗദിയും യുഎഇയും ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സ്ഥാപിക്കാനിരിക്കുന്ന 70 ബില്യണ്‍ ഡോളറിന്റെ എണ്ണ ശുദ്ധീകരണ ശാല പദ്ധതിയെകുറിച്ച് ഇരു രാജ്യങ്ങളിലെയും കിരീടാവകാശികള്‍ തമ്മില്‍ ഇന്നലെ ചര്‍ച്ച ചെയ്തു.
Read Also : സൗദി ബാങ്കും അരാംകോയും ഇന്ത്യയിലേക്ക്
ഇന്നലെ അബുദാബിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടന്നത്. നേരത്തെ 44 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതിയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇന്നലത്തെ കൂടിക്കാഴ്ച്ചയില്‍ അഥ് 70 ബില്ല്യണ്‍ ഡോളറായി ഉയര്‍ത്തുക ആയിരുന്നു. 2018ലാണ് ഇരു രാജ്യങ്ങളും ഇന്ത്യയുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്.
ഇരു രാജ്യങ്ങളുടേയും ഈ സംരംഭം ഇന്ത്യന്‍ എണ്ണ വിപണിയില്‍ സൗദി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ആറു ലക്ഷം ബാരല്‍ പ്രതിദിന എണ്ണ ഭദ്രമാക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ബോംബെ ഹൈ തീരത്തേക്ക് സൗദിയുടെയും യുഎഇയുടെയും വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതോടെ ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യത്തിന് ഒരു പരിഹാരമാകും. ഇന്ത്യയെ അസംസ്‌കൃത എണ്ണ വിതരണത്തിന്റെ മേഖലാകേന്ദ്രമായി മാറ്റാനും അതിനാവശ്യമായ സംഭരണ, സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും സൗദി അറേബ്യ ലക്ഷ്യമിടുന്നതായി സൗദി വിദേശകാര്യമന്ത്രി അദല്‍ ബിന്‍ അഹമ്മദ് അല്‍ ജുബൈര്‍ നേരത്തെ പറഞ്ഞിരുന്നു.
Post Your Comments