സിംഗപ്പൂര്‍: ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി അമേരിക്ക . ഇറാനെതിരെയുള്ള അമേരിക്കയുടെ ഉപരോധം തുടരുമ്പോഴും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയും ചൈനയും അടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാമെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറ്റലി, ഗ്രീസ്, തായ്‌വാന്‍ തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഇറാനില്‍ നിന്നും എണ്ണവാങ്ങുന്നത് തുടരാന്‍ അമേരിക്ക അനുമതി നല്‍കിയത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയാണ് പ്രഖ്യാപനം നടത്തിയത്. ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കന്‍ ഉപരോധം വന്നാലും ഇറാനില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തിവെക്കില്ലെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു.ഒപ്പം ഈ മാസം മുതല്‍ കൂടുതല്‍ അളവില്‍ എണ്ണ വേണമെന്ന് ഇന്ത്യന്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ സൗദിയോടും ആവശ്യപ്പെട്ടിരുന്നു
Post Your Comments