സിനിമ മേഖലയില്‍ ലഹരി ഉപയോഗം കൂടുന്നെന്ന നിര്‍മ്മാതാക്കളുടെ ആരോപണം ശരിവച്ച് ബാബുരാജ് ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം ഇതാദ്യമായി കണ്ടുപിടിച്ചതാണോ എന്ന് ചോദിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി.വാര്യര്‍ രംഗത്തെത്തി. കഞ്ചാവിനെ മഹത്വവല്‍ക്കരിക്കുന്ന സിനിമയെടുത്തത് സംവിധാന നിര്‍മ്മാണ അഭിനയ ദമ്ബതികള്‍ അല്ലേ? ആയിരക്കണക്കിന് യുവാക്കളെ കഞ്ചാവിന് അടിമകളാക്കി മാറ്റിയത് ആ സിനിമയാണെന്ന കാര്യത്തില്‍ ആര്‍ക്കാണ് തര്‍ക്കമുള്ളതെന്നും സന്ദീപ് ജി വാര്യര്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എന്ത് പ്രഹസനാണ് സജി ? സിനിമാമേഖലയില്‍ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം ഇതാദ്യമായി കണ്ടുപിടിച്ചതാണോ ?
കഞ്ചാവിനെ മഹത്വവല്‍ക്കരിക്കുന്ന സിനിമയെടുത്തത് സംവിധാന നിര്‍മ്മാണ അഭിനയ ദമ്ബതികള്‍ അല്ലേ? ആയിരക്കണക്കിന് യുവാക്കളെ കഞ്ചാവിന് അടിമകളാക്കി മാറ്റിയത് ആ സിനിമയാണെന്ന കാര്യത്തില്‍ ആര്‍ക്കാണ് തര്‍ക്കമുള്ളത് ? കേരളത്തിലെ സാംസ്കാരിക നായകന്മാര്ക്ക് ഇളനീരില്‍ മദ്യം ഒഴിച്ച് ശീലിപ്പിച്ച മോഹന്‍ലാലിനോട് മാത്രമേ വിരോധമുള്ളൂ.
യുവനടന്മാര് ലഹരി മരുന്നുകള്‍ക്ക് അടിമകള്‍ ആണെങ്കില്‍ കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെ സകലമാന വൃത്തികേടുകളും നിര്‍മാതാക്കളും ചെയ്യുന്നില്ലേ? യുവ നടന്മാര് മാത്രം കുറ്റക്കാര്‍, നിര്‍മ്മാതാക്കള്‍ മുഴുവന്‍ മാന്യന്മാര്… അത് ശരിയല്ല. രണ്ടു പക്ഷത്തും തെറ്റുണ്ട്. അമ്ബ് കൊള്ളാത്തവരില്ല കുരുക്കളില്‍.
https://www.facebook.com/Sandeepvarierbjp/posts/3280907725284304?__xts__%5B0%5D=68.ARD8Wd6-8Ps_uTogAN4SDdMfhumoF2NnPNR6UE8ftQOTlFlS3YTOX6atlYykyEYihflScIZPu7qW-7crkJ-8u4Yg2sVZmPaDkeJG9JI3BRPr1rcaxw7PFH0-BZqHxzZta1ir6qzXFpoHj0rTyg9NNwd-pAGytEiDXuuxM1GfCM2pAphDtSCg0oDKc0Vf_MG5i5jAq4N_MGVbsG1ZNoKok50-ox-EFDqbZnCrTLcbQnq5eoIVNThPsF5en0_Q3kLr5j-cRnWzkhnJMpFgB26D_79MCBHNPMpQEQ7bjiv1gyScd0UVngANHDFgeSCUdIZa2h3UJEvt_NvYGYpZq8wOvw&__tn__=-R
Post Your Comments