ശബരിമല: ശബരിമലയിൽ കാണിക്ക വേഗത്തില്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന് തിരുപ്പതി മോഡല്‍ സംവിധാനം സന്നിധാനത്ത് വേണമെന്ന് ആവശ്യം. കാണിക്കയായി ലഭിക്കുന്ന നാണയങ്ങള്‍ അന്നേദിവസം തന്നെ എണ്ണിതീര്‍ക്കാനാകാൻ കഴിയാത്തതിനാലാണ് പുതിയ സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നത്. 145 വഞ്ചികളില്‍നിന്നുമുള്ള പണമാണ് എണ്ണിത്തിട്ടപ്പെടുത്തേണ്ടത്. എന്നാല്‍ ഇതിനായി ആവശ്യത്തിന് ജീവനക്കാരില്ല.
Read also: ശബരിമല തീര്‍ഥാടനം: വരുമാനം കൂടി; 11 ദിവസം പിന്നിടുമ്പോള്‍ വരുമാനം 31 കോടി രൂപ
ഇതോടെയാണ് നാണയങ്ങള്‍ തരംതിരിച്ച് തുകയുടെ മൂല്യമനുസരിച്ച് പ്രത്യേകം തൂക്കി തുക നിശ്ചയിച്ച് ബാങ്കിന് കൈമാറുന്ന സംവിധാനമൊരുക്കാന്‍ ആലോചിക്കുന്നത്. ഇതിന് ദേവസ്വം ബോര്‍ഡിന്റെ അംഗീകാരം ആവശ്യമായതിനാല്‍ പുതിയ സംവിധാനം സംബന്ധിച്ച് വിശദമായ രൂപരേഖ അനുമതിക്കായി എക്സിക്യൂട്ടിവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ് ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments