KeralaLatest NewsNews

‘തൂണേരിയില്‍ ഐടിഐക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നു’ കുറിപ്പുമായി എ കെ ബാലന്‍

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള തൂണേരി ഐ ടി ഐക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നു. കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലം മന്ത്രി എകെ ബാലന്‍ കണ്ടു. 1.30 കോടി രൂപ ചെലവഴിച്ച് ഒരേക്കര്‍ സ്ഥലവും വാങ്ങിയതായി മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള തൂണേരി ഐ ടി ഐക്ക് സ്വന്തം കെട്ടിടം നിര്‍മിക്കാനായി വാങ്ങിയ സ്ഥലം ഇന്ന് കണ്ടു. 1.30 കോടി രൂപ ചെലവഴിച്ച് ഒരേക്കര്‍ സ്ഥലമാണ് തൂണേരിയില്‍ വാങ്ങിയത്. ഇവിടെ പുതിയ കെട്ടിടം നിര്‍മിക്കും. നിലവില്‍ പഞ്ചായത്തിന്റെ കീഴിലുള്ള ഒരു കെട്ടിടത്തിലാണ് ഐ ടി ഐ താല്‍കാലികമായി പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ഒരു കോഴ്‌സ് മാത്രമാണുള്ളത്. പുതിയ കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം അങ്ങോട്ട് മാറ്റിയാല്‍ രണ്ടു കോഴ്സുകള്‍ കൂടി ആരംഭിക്കും. സര്‍ക്കാരിന്റെ കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീരെ കുറവുള്ള പ്രദേശമാണ് വടകര താലൂക്കിലെ ഈ മേഖല. കെട്ടിടത്തിന്റെ നിര്‍മാണം എത്രയും വേഗം ആരംഭിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.

https://www.facebook.com/AK.Balan.Official/posts/2538983199553777

shortlink

Related Articles

Post Your Comments

Related Articles


Back to top button