KeralaLatest NewsNews

നടന്‍ ബാബുരാജിന്റെ തുറന്നു പറച്ചില്‍ തന്നെ ഞെട്ടിച്ചു : ആധികാരമായി തെളിവോടെ പറഞ്ഞാല്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി.എ.കെ.ബാലന്‍

തിരുവനന്തപുരം: സിനിമാമേഖലയില്‍ ലഹരി ഉപയോഗത്തെ കുറിച്ച് നടന്‍ ബാബുരാജിന്റെ തുറന്നു പറച്ചില്‍ തന്നെ ഞെട്ടിച്ചു . ആധികാരമായി തെളിവോടെ പറഞ്ഞാല്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി.എ.കെ.ബാലന്‍. നിര്‍മാതാക്കള്‍ ഇത് നേരത്തെ പറയേണ്ടിയിരുന്നു. പ്രശ്നം വരുമ്പോഴല്ല കാര്യം പുറത്തുപറയേണ്ടത്. റെയ്ഡ് നടത്താന്‍ ഒരു ബുദ്ധിമുട്ടും സര്‍ക്കാരിനില്ല. വര്‍ത്തമാനം മാത്രം പോരാ സിനിമാമേഖലയില്‍ കുറേ അരാജകത്വമുണ്ടെന്നും മന്ത്രി പറഞ്ഞു.

Read Also : മയക്കുമരുന്നില്‍ പുകഞ്ഞ് മലയാള സിനിമാ ലോകം; സിനിമാതാരങ്ങളില്‍ ചിലർ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തൽ

സിനിമാ രംഗത്ത് വ്യാപകമായി ലഹരി ഉപയോഗമുണ്ടെന്ന നിര്‍മാതാക്കളുടെ ആരോപണത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സിനിമ മേഖലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള നിര്‍മാതാക്കളുടെ ആരോപണം ശരിവച്ച് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജും ഇന്ന് രംഗത്തെത്തിയിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനമാസംഘങ്ങളുണ്ട്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് പറഞ്ഞു.

നടന്‍ ഷെയിന്‍ നിഗമിനെ അഭിനയിപ്പിക്കില്ലെന്ന് വ്യക്തമാക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് നിര്‍മ്മാതാക്കള്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. അച്ചടക്കമില്ലാതെ പെരുമാറുന്ന മറ്റു നടന്മാരും മലയാള സിനിമയിലുണ്ട്. അവരോടും സമീപനം ഇതുതന്നെയായിരിക്കുമെന്നും നിര്‍മാതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button