Latest NewsIndiaNews

മഹാരാഷ്ട്ര മോഡല്‍ ഗോവയിലും പരീക്ഷിക്കാന്‍ ശിവസേന തയ്യാറെടുക്കും; രാഷ്ട്രീയ ഭൂകമ്പം നടത്തുമെന്ന വെല്ലുവിളിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്

ശിവസേനയുമായി ബിജെപിയുടെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി സഖ്യമുണ്ടാക്കുകയാണെന്ന് സഞ്ജയ് റാവത്ത് വെളിപ്പെടുത്തി

മുംബൈ: മഹാരാഷ്ട്ര മോഡല്‍ ഗോവയിലും പരീക്ഷിക്കാന്‍ ശിവസേന തയ്യാറെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അയല്‍സംസ്ഥാനമായ ഗോവയിലും സമാനമായ രീതിയില്‍ രാഷ്ട്രീയ പുനരേകീകരണത്തിന്‌ സാധ്യത തെളിയുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശിവസേനയുമായി ബിജെപിയുടെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി സഖ്യമുണ്ടാക്കുകയാണെന്ന് സഞ്ജയ് റാവത്ത് വെളിപ്പെടുത്തി. വൈകാതെ ഒരു അത്ഭുതം, മിക്കവാറും ഒരും രാഷ്ട്രീയ ഭൂകമ്പം തന്നെ നടന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നരേന്ദ്ര മോദി ജ്യേഷ്ഠ സഹോദരൻ; മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ മോദിയോട് സഹായമഭ്യര്‍ത്ഥിച്ച് ഉദ്ധവ് താക്കറെ

‘ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി പ്രസിഡന്റും മുന്‍ ഉപമുഖ്യമന്ത്രിയുമായ വിജയ് സര്‍ദേശായി ഞങ്ങളുമായി ബന്ധപ്പെട്ടു. കുറഞ്ഞത് നാല് എംഎല്‍എമാരുമായി ആശയവിനിമയം നടന്നുവരുകയാണ്. പുതിയൊരു രാഷ്ട്രീയ ചേരി ഗോവയില്‍ വൈകാതെ രൂപംകൊള്ളും. മഹാരാഷ്ട്രയില്‍ സംഭവിച്ചതുപോലെ. ഗോവയിലും സമീപഭാവിയില്‍ ഒരു അത്ഭുതം പ്രതീക്ഷിക്കാം- വാര്‍ത്താ ഏജന്‍സിയോട് സഞ്ജയ് റാവത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button