ദൃക്‌സാക്ഷികളുടെ മൊഴി കളവ് : സ്‌കൂട്ടര്‍ യാത്രക്കാരിയെ ലോറി ഇടിച്ചുതെറുപ്പിച്ചത് : സിസി ടിവി ദൃശ്യങ്ങള്‍ തെളിവ്

കൂത്താട്ടുകുളം : ദൃക്സാക്ഷികളുടെ മൊഴി കളവ് . സ്‌കൂട്ടര്‍ യാത്രക്കാരിയെ ലോറി ഇടിച്ചുതെറുപ്പിച്ചത് . സിസി ടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചു. കഴിഞ്ഞ ദിവസം ടൗണില്‍ മീഡിയ കവലയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി അപകടത്തില്‍പെട്ട സംഭവത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പുറത്തു വന്നു. എംസി റോഡിലൂടെ സ്‌കൂട്ടറില്‍ വരികയായിരുന്ന തന്നെ പിന്നിലൂടെ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന യുവതിയുടെ പരാതിക്കു ബലം പകരുന്ന ദൃശ്യങ്ങളാണ് അടുത്തുള്ള കടയിലെ നിരീക്ഷണ ക്യാമറയില്‍ നിന്ന് ലഭിച്ചത്.

Read Also : ടോറസ് ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

ലോറി ഇടിച്ചിട്ടില്ലെന്നും സ്‌കൂട്ടര്‍ തെന്നി മറിയുകയായിരുന്നെന്നുമുള്ള വിവരമാണ് സംഭവസ്ഥലത്തുണ്ടായിരുന്ന ചിലര്‍ പൊലീസിന് നല്‍കിയത്. പിടിച്ചിട്ടിരുന്ന ലോറി ഇതെത്തുടര്‍ന്ന് ഉപാധികളോടെ പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. കറുകച്ചാല്‍ സ്വദേശിയുടേതാണ് ലോറി. പുതിയ വിവരത്തെ തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ആവശ്യമെങ്കില്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് പരിശോധിക്കും.

എംസി റോഡില്‍ നിന്ന് പാലാ, ശബരിമല എന്നിവിടങ്ങളിലേക്ക് തിരിയുന്ന പ്രധാന കവലയില്‍ നേരെ പോവുകയായിരുന്ന സ്‌കൂട്ടറിന്റെ പിന്നിലേക്ക് ലോറി വേഗത്തില്‍ എത്തുന്നതും സ്‌കൂട്ടര്‍ തെറിച്ചു നിരങ്ങി വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂത്താട്ടുകുളത്ത് സ്വകാര്യബാങ്കില്‍ ജീവനക്കാരിയായ യുവതിയാണ് അപകടത്തില്‍പെട്ടത്.

Share
Leave a Comment