തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ സാറ്റലൈറ്റ് സ്റ്റേഷനാകാൻ പരിഗണിച്ചിരുന്ന നേമം റെയിൽവേ സ്റ്റേഷന്റെ വികസനം ആരംഭിച്ചു. എന്നാൽ വികസനം വരുന്നതോടെ തിരുവനന്തപുരം ഡിവിഷന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി എന്നിവ കഴിഞ്ഞാൻ മൂന്നാമത്തെ കോച്ചിംഗ് ടെർമിനലായാണ് നേമത്തിന്റെ വികസനം. നേമം വികസനം യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം സെൻട്രലിൽ ട്രെയിൻ ഹാൾട്ട് ചെയ്യുന്നതിനുള്ള തിരക്ക് കുറയുമെന്നാണ് കണക്കുകൂട്ടൽ. ഇതിനായി തുകയും അനുവദിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മാർച്ച് 7നാണ് റെയിൽവേ വകുപ്പ് മന്ത്രി പീയൂഷ് ഗോയൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടത്. ഒരു വർഷത്തിനകം പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. എന്നാൽ നേമത്ത് വികസനം വരുന്നതോടെ വരുമാനത്തിന്റെ കാര്യത്തിൽ തിരുവനന്തപുരം ഡിവിഷന് വലിയ തിരിച്ചടിയാകും. തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെയുള്ള ഭാഗം മധുര ഡിവിഷനിലേക്ക് മാറ്റുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടന്നു വരുന്നത്. ഈ ഭാഗത്തെ ഗതാഗത ചുമതല മധുര ഡിവിഷനിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറയുന്നു. ഇതോടെ തിരുവനന്തപുരത്തെ റവന്യൂ വരുമാനം മധുര ഡിവിഷന്റെ പരിധിയിൽ വരും.
ALSO READ: കേരള ബാങ്കിന് ഇനി എതിര്‍പ്പുകളില്ല : ബാങ്ക് തുടങ്ങാന്‍ ഹൈക്കോടതിയുടെ അനുമതി
തിരുനെൽവേലിക്കടുത്തുള്ള മേലേപ്പാളയം മുതൽ വള്ളത്തോൾ നഗർ വരെയാണ് മധുര ഡിവിഷൻ അതിർത്തി. നേമം സ്റ്റേഷൻ മധുര ഡിവിഷനിലേക്ക് മാറ്റുമ്പോൾ നേമത്തേക്ക് ചരക്ക് എത്തിക്കുന്ന പുതിയ വിഴിഞ്ഞം തുറമുഖവും മധുര ഡിവിഷനിൽ വരും. ഇതോടെ തിരുവനന്തപുരത്തിന് കിട്ടേണ്ട വൻ വരുമാനമാണ് മധുര ഡിവിഷന് സ്വന്തമാകുന്നത്.
Post Your Comments